#Aralam Wildlife Sanctuary #Muttumatti #Elephant
ആറളം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴയോരം ആനകളുടെ പ്രധാന താവളമായി മാറി.
വനാതിർത്തിയിലെ വിശാലമായ പുൽമേട്ടിലൂടെ കാട്ടാനകളുടെ സഞ്ചാരം പതിവായതോടെ ഇവിടേക്ക് ആനകളെ കാണാനെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു.
വൈകുന്നേരങ്ങളിൽ കാട്ടാനക്കൂട്ടങ്ങൾ പുഴയിലെത്തി വെള്ളം കുടിക്കുകയും ആനക്കുട്ടികളടക്കം മദിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയായി.
ഇതോടെ എതിർ കരയിലെ ആനമതിലിന് മീതെ നിന്ന് ആനക്കാഴ്ച കാണാൻ നാട്ടുകാരും സഞ്ചാരികളും കാത്തിരിക്കുകയാണ്.
കാട്ടാനകളെ അടുത്ത് കാണാനുള്ള അവസരം കൂടിയായതോടെ മുട്ടുമാറ്റി പ്രദേശം ഇപ്പോൾ ജനപ്രിയ ഇക്കോ ടൂറിസം കേന്ദ്രമായി മാറുകയാണ്.
Content Highlight: Muttumatti on Aralam Border Becomes Elephant Watching Spot







.jpeg)








.jpeg)
.jpeg)



















